തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം. കാസർകോട് മരിച്ചത് ചാലിങ്കാൽ സ്വദേശി ഷംസുദീനാണ്. ഇന്നലെ രാത്രി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അൻപത്തിമൂന്നുകാരനായ ഷംസുദീൻ കഴിഞ്ഞ കുറച്ചു നാളുകളായി ഗുരുതരമായ വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു.
അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫാണ്( 70) തിരുവനന്തപുരത്ത് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. വടകര വെള്ളികുളങ്ങര സ്വദേശി സുലേഖ കോഴക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.