പന്തളം : തോട്ടക്കോണം ഗവ .ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റ് 2024-25 വർഷത്തെ ത്രിദിന സഹവാസ ക്യാമ്പ് സ്കൂളിൽ നടന്നു. ക്യാമ്പ് പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയ കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി എം പ്രമോദ്കുമാർ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ കെ എച്ച് ഷിജു മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രൻസിപ്പാൾ ജി.സുനിൽ കുമാർ, എസ് പി സി പി ടി എ പ്രസിഡണ്ട് ബിജു കുര്യൻ, അധ്യാപകരായ എ.മോത്തിമോൾ, ജയ.ജി.നായർ, ദേവനന്ദ എന്നിവർ സംസാരിച്ചു. “മഞ്ഞുരുക്കൽ ” എന്ന പേരിൽ കലാപരിപാടികൾ നടന്നു.
യോഗ മാസ്റ്റർ രഞ്ജിനിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ് നേതൃത്വം നല്കിയ “ലഹരി മുക്തി” ക്ലാസ്സും പ്രശസ്ത നോവലിസ്റ്റും മുട്ടത്തു വർക്കി അവാർഡ് ജേതാവുമായ തുളസിധരൻ ചാങ്ങമണ്ണിൻ്റെ നേതൃത്വത്തിൽ “സാഹിത്യ സല്ലാപവും ” നടത്തി. അദ്ദേഹത്തെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്യാമ്പിൻ്റെ ഭാഗമായി പ്രകൃതിയെ അടുത്തറിയൽ കുളനട ആരോഗ്യ നികേതൻ സന്ദർശിച്ചു. സ്കൂൾ സോഷ്യോ കൗൺസിലർ നീമ ജോസ് കൗമാര കാലഘട്ടത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. തോട്ടക്കോണം ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജയ. ജി. നായരിൻ്റെ നേതൃത്വത്തിൽ കര കൗശല നിർമാണ പരിശീലന ക്ലാസ്സും നടത്തി. ക്യാമ്പിൻ്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരിച്ചു.