തോട്ടക്കോണം ഗവ.ഹയർ സെക്കന്ററി സ്കൂളില്‍ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : തോട്ടക്കോണം ഗവ .ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റ് 2024-25 വർഷത്തെ ത്രിദിന സഹവാസ ക്യാമ്പ് സ്കൂളിൽ  നടന്നു. ക്യാമ്പ് പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയ കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ടി എം പ്രമോദ്കുമാർ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ കെ എച്ച് ഷിജു മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രൻസിപ്പാൾ ജി.സുനിൽ കുമാർ, എസ് പി സി പി ടി എ പ്രസിഡണ്ട് ബിജു കുര്യൻ, അധ്യാപകരായ എ.മോത്തിമോൾ, ജയ.ജി.നായർ,  ദേവനന്ദ എന്നിവർ സംസാരിച്ചു. “മഞ്ഞുരുക്കൽ ” എന്ന പേരിൽ കലാപരിപാടികൾ നടന്നു.

യോഗ മാസ്റ്റർ രഞ്ജിനിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ് നേതൃത്വം നല്കിയ “ലഹരി മുക്തി” ക്ലാസ്സും പ്രശസ്ത നോവലിസ്റ്റും മുട്ടത്തു വർക്കി അവാർഡ് ജേതാവുമായ തുളസിധരൻ ചാങ്ങമണ്ണിൻ്റെ നേതൃത്വത്തിൽ “സാഹിത്യ സല്ലാപവും ” നടത്തി. അദ്ദേഹത്തെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്യാമ്പിൻ്റെ ഭാഗമായി  പ്രകൃതിയെ അടുത്തറിയൽ  കുളനട ആരോഗ്യ നികേതൻ സന്ദർശിച്ചു. സ്കൂൾ സോഷ്യോ കൗൺസിലർ നീമ ജോസ്  കൗമാര കാലഘട്ടത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും  എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. തോട്ടക്കോണം ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജയ. ജി. നായരിൻ്റെ നേതൃത്വത്തിൽ കര കൗശല നിർമാണ പരിശീലന ക്ലാസ്സും നടത്തി. ക്യാമ്പിൻ്റെ ഭാഗമായി സ്കൂൾ പരിസരം ശുചീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...