ഓൺലൈൻ പടക്ക വിൽപ്പന തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം ; മുന്നറിയിപ്പുമായി തമിഴ്‌നാട് പോലീസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഓൺലൈൻ പടക്ക വിൽപ്പന തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി തമിഴ്‌നാട് സൈബർ ക്രൈം വിംഗ്. പടക്ക വിൽപ്പന തട്ടിപ്പുകൾ സംബന്ധിച്ച് സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി സെപ്തംബർ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ 17 പരാതികളാണ് ലഭിച്ചത്. ദീപാവലി ആഘോഷം മുതലെടുത്ത് പടക്ക വിൽപ്പന തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്‌ബുക്ക് തുടങ്ങിയ ജനപ്രിയ സൈറ്റുകളിൽ വ്യാജ പരസ്യങ്ങൾ വഴി തട്ടിപ്പുകൾ നടക്കാറുണ്ട്. ഈ പ്രമോഷനുകൾ പലപ്പോഴും പടക്കങ്ങൾക്ക് അല്ലെങ്കിൽ മറ്റ് ഉത്സവ ഇനങ്ങൾക്ക് കാര്യമായ കിഴിവുകൾ അറിയിച്ചുള്ളവയാകും. ഓൺലൈനിൽ ഉത്സവ ഓഫറുകൾ തേടുന്നവർ ഇത്തരം തട്ടിപ്പുകൾക്കിരയാകാറുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പുലർത്തണമെന്ന് പൊതുജനങ്ങൾക്ക് പോലീസ് നിർദേശം നൽകി. ‌ ഓൺലൈൻ വിൽപ്പനക്കാരുടെ ആധികാരികത പരിശോധിക്കണം. പണമടയ്ക്കുന്നതിന് മുമ്പ് ഓൺലൈൻ ഡീലർമാരെ ബന്ധപ്പെടാനുള്ള വിലാസങ്ങളും മറ്റ് വിവരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. സമാനമായ തട്ടിപ്പ് നടക്കുകയോ സംശയാസ്പദമായ പ്രവൃത്തി നേരിടുകയോ ചെയ്താൽ സൈബർ ക്രൈം ഫ്രീ ഫോൺ നമ്പറായ 1930-ൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ www.cybercrime.gov.in-ൽ സംഭവം റിപ്പോർട്ട് ചെയ്യണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തമിഴ്നാട് പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...