ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലന്വേഷകർക്കായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിലന്വേഷകർക്കായി നടത്തുന്ന ത്രിദിന വ്യക്തിത്വ വികസന പരിശീലനം തുടങ്ങി. കോന്നി സിവിൽ സ്റ്റേഷനിലെ ജോബ് സ്റ്റേഷനിലാണ് പരിശീലനം നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷൻ കോഡിനേറ്റർ ബി.ഹരികുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്. ആദില, ജില്ലാ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ ആർ. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ജോബ് ഫെയറുകളിൽ മികച്ചവിജയം നേടുന്നതിന് ജില്ലയിലെ ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്നതിനാണ് പരിശീലനം. തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജോബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടി നടക്കും. ആശയവിനിമയം, നേതൃത്വപാടവം, വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്തൽ, ടൈം മാനേജ്‌മന്റ്, കരിയർ വികസനം തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളിൽ അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലകരാണ് ക്ലാസ് നൽകുന്നത്. പൂർത്തീകരിക്കുന്നവർക്ക് കേരള സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റും നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി

0
ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി....

ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി

0
തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ്...