Thursday, May 9, 2024 8:44 am

ആദ്യ ആറ് പൊസിഷനിലും വെടിക്കെട്ട് ബാറ്റര്‍മാര്‍, ഇന്ന് ഹൈദരാബാദ് കളിക്കുക കിടിലന്‍ ടീമുമായി; പഞ്ചാബ് കിങ്‌സിനെതിരായ സാധ്യത ഇലവന്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : പതിനേഴാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. അവസാന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഓറഞ്ച് ആര്‍മി ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്. ഇന്ന് ഒരു കിടിലന്‍ ജയം നേടാനായാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താനുള്ള സാധ്യതകള്‍ ഹൈദരാബാദിന് മുന്നിലുണ്ട്. അത് തന്നെയാവും ടീമിന്റെ ലക്ഷ്യവും. ഈ സീസണില്‍ ഏറ്റവും മികച്ച സ്‌ക്വാഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ടീമുകളില്‍ ഒന്നാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. പേപ്പറില്‍ അതിശക്തരാണ് അവര്‍. ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനങ്ങളില്‍ നിന്ന് ഇക്കുറി ചില അത്ഭുതങ്ങള്‍ ഹൈദരാബാദ് സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെതിരെ കിടിലന്‍ വിജയം ലക്ഷ്യമിടുന്ന ഹൈദരാബാദിന്റെ സാധ്യത പ്ലേയിങ് ഇലവന്‍ എങ്ങനെയാണെന്ന് നോക്കാം.

ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡും ഇന്ത്യയുടെ യുവ സെന്‍സേഷന്‍ അഭിഷേക് ശര്‍മയും ചേര്‍ന്നാകും ഇന്നും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് ഓപ്പണ്‍ ചെയ്യുക. മികച്ച ഫോമിലുള്ള ഇവര്‍ക്ക് ഇന്ന് തിളങ്ങാനായാല്‍ പഞ്ചാബ് ബോളര്‍മാര്‍ വിയര്‍ക്കും. 12 പന്തില്‍ 37 റണ്‍സെടുത്ത് കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായിരുന്നു അഭിഷേക് ശര്‍മ. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഐഡന്‍ മാര്‍ക്രമാകും മൂന്നാം നമ്പരില്‍. കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങിയിരുന്നു അദ്ദേഹം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസനാണ് മധ്യനിരയിലെ മറ്റൊരു സൂപ്പര്‍ താരം. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററായ അബ്ദുള്‍ സമദും, ഓള്‍ റൗണ്ടര്‍ ഷഹബാസ് അഹമ്മദുമാകും മധ്യനിരയിലെ മറ്റ് താരങ്ങള്‍. ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയും ടീമിലുണ്ടാകുമെന്നാണ് സൂചനകള്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാകും പഞ്ചാബ് കിങ്‌സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളിങ് നിരയെ നയിക്കുക. ഇന്ത്യന്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവര്‍ പേസ് നിരയില്‍ അദ്ദേഹത്തിന് കൂട്ടായി എത്തും. മയങ്ക് മാര്‍ക്കണ്ടെയാകും ടീമിന്റെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലപ്പുറത്ത് ഈ വർഷവും പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി രൂക്ഷമാകും ; മുന്നറിയിപ്പ് നൽകി അധികൃതർ

0
കോഴിക്കോട്: ഈ വർഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി. മലബാറിലെ...

​കുൽഗാമിൽ ലഷ്കർ ഭീകരനെ സുരക്ഷാ സേന വധിച്ചു

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ‌ ഭീകരവേട്ട തുടർന്ന് സുരക്ഷാ സേന....

കേരളത്തിൽ പുതിയ പാർട്ടി രൂപീകരിക്കാനുറച്ച് ജെഡിഎസ് ; ജോസ് തെറ്റയിൽ അധ്യക്ഷനായേക്കും

0
തിരുവനന്തപുരം: ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാർട്ടി രൂപീകരിക്കാൻ ഉറച്ച്...

തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കുമ്പോഴും ഒരു സീറ്റിൽ ഒറ്റക്ക്‌ മത്സരിച്ച് സി.പി.എം

0
ഹൈദരാബാദ്: ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കുമ്പോഴും ഒരു സീറ്റിൽ...