Thursday, July 3, 2025 7:58 pm

പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്നു കൊച്ചിയില്‍ ; ജലാശ്വ നാളെ

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ന് കേരളത്തില്‍ നിന്ന് മൂന്നു എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ്  വിമാനങ്ങള്‍ പറക്കും. കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍.

കൊച്ചിയില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെടുന്ന കുവൈത്തിലേക്കുള്ള വിമാനം രാത്രി 9.15 ന് കൊച്ചിയില്‍ മടങ്ങിയെത്തും. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിന് യാത്ര തിരിക്കുന്ന മസ്‌കറ്റ് വിമാനം രാത്രി 8.50 ന് തിരിച്ചെത്തും. വൈകിട്ട് നാലിന് പുറപ്പെടുന്ന ദോഹ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 1.40 ന് തിരിച്ചെത്തും.

ഞായറാഴ്ച ദോഹയിലെയും ക്വാലാലംപൂരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രണ്ടുവിമാനങ്ങളാണ് പുറപ്പെടുന്നത്. ഓരോ വിമാനത്താവളത്തിലും ഇറങ്ങാനുള്ള സ്ലോട്ട് ലഭ്യമാകുന്നതിന് അനുസരിച്ച് സമയക്രമത്തില്‍ മാറ്റം വന്നേക്കാം. പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങളില്‍ അതത് രാജ്യങ്ങളിലെ പൗരന്മാരെ കൊണ്ടുപോകാനും അനുമതിയുണ്ട്. ബഹ്‌റൈന്‍, സിങ്കപ്പൂര്‍, ഖത്തര്‍ എന്നിവിടങ്ങളിലേയ്ക്കാണ് അവിടത്തെ പൗരന്മാരെയും പെര്‍മനന്റ് വിസയുള്ള ഇന്ത്യക്കാരെയും കൊണ്ടുപോകാന്‍ അനുമതിയുള്ളത്.

മാലിദ്വീപിലെ പ്രവാസികളായ മലയാളികളെയും കൊണ്ടുള്ള ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ വെള്ളിയാഴ്ച രാത്രി മാലിദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണിത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളില്‍ താമസിക്കുന്ന മലപണ്ടാര...

സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് 19 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കുന്ന ഉത്തരവില്‍...

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

0
കോട്ടയം : മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി...

ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടുത്തം

0
ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ...