ടിപ്പറിടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം : ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ടിപ്പര്‍ ലോറി ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. മാവൂര്‍ കായലം ചെങ്ങോട്ടുകുഴിയില്‍ സി കെ അഷ്റഫിനാണ് (47) കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജ് കെ അനില്‍കുമാര്‍ ശിക്ഷിച്ചത്.

2017 ഡിസംബര്‍ 16ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കെ എല്‍11 ഇസെഡ് 9474 നമ്പര്‍ ടിപ്പര്‍ ലോറി ഒരു സ്‌കൂട്ടറും  ഒരു ബുള്ളറ്റും  ഒരു സൈക്കിള്‍ യാത്രക്കാരനെയും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി ചന്ദ്രിക, ബുള്ളറ്റ് ഓടിച്ച ദിപിന്‍, സൈക്കിള്‍ യാത്രികനായ ശിവദാസന്‍ നായര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. അന്നത്തെ സിറ്റി ട്രാഫിക് ഇന്‍സ്പെക്റ്റര്‍ ടി പി ശ്രീജിത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധിപറഞ്ഞത്. അശ്രദ്ധയോടെ അതിവേഗത്തില്‍ വാഹനമോടിച്ചതിനാലാണ് അപകടമുണ്ടായതെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ എം ജയദ്വീപ് കോടതിയില്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...