മൂന്നു മാസത്തിനിടെ മൂന്നു വിവാഹം; നഴ്സിംഗ് വിദ്യാര്‍ഥിനി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ദൗസ: വിവാഹം കഴിച്ച ശേഷം വരന്‍മാരെ കൊള്ളയടിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പുകാരി പോലീസ് പിടിയില്‍. നഴ്സിംഗ് വിദ്യാര്‍ഥിനിയായ സോണിയ എന്ന നിഷയെ ഹരിയാനയിലെ യമുനാനഗറിൽ നിന്ന് രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിനു ശേഷം നിഷ ആഭരണങ്ങളും പണവുമായി ഒരാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകുകയാണ് പതിവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാനിലെ ഭിൽവാര, ദൗസ, ഹരിയാനയിലെ പാനിപ്പത്ത് എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മൂന്നു യുവാക്കളെ ഇത്തരത്തില്‍ നിഷ കബളിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 11ന് ഒരു ബ്രോക്കര്‍ വഴിയാണ് ദൗസയിലുള്ള യുവാവിനെ വിവാഹം കഴിക്കുന്നത്. പിന്നീട് കുടുംബത്തെ സന്ദർശിക്കണമെന്ന് പറഞ്ഞ് നിഷ സ്വർണവും പണവുമായി അപ്രത്യക്ഷയാവുകയായിരുന്നു. തിരിച്ചുവരാൻ ആവശ്യപ്പെട്ടപ്പോൾ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം നൽകണമെന്ന് നിഷ വരനോട് ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് യുവാവ് യുവതിക്കെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

പിഎംഎൽഎ നടപടി : തൃണമൂൽ കോൺഗ്രസിന്റെ ₹440.42 കോടി നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ...

0
കൊൽക്കൊത്ത: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ...