കഠിനംകുളത്ത് സ്ഥാനാർഥിയെയും ഭർത്താവിനേയും അക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഠിനംകുളത്ത് പ്രചാരണം കഴിഞ്ഞെത്തിയ സ്ഥാനാർഥിയെയും ഭർത്താവിനേയും അക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കഠിനംകുളം സ്വദേശികളായ ആദികേശവ്(19), സന്ദീപ്(19), ഹരീഷ്ബാബു(29) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കുറുച്ചി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനെയും ഭർത്താവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർത്ഥിയുടെ ബന്ധുക്കളെയും സംഘം കൈയ്യേറ്റം ചെയ്തിരുന്നു.

പുതുക്കുറിച്ചി നോർത്ത് വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് എയ്ഞ്ചൽ. പ്രചരണം കഴിഞ്ഞ് ഇന്നലെ വീട്ടിലെത്തിയപ്പോൾ എട്ടോളം വരുന്ന സംഘമെത്തി വീടിന് സമീപത്ത് ബഹളം വെച്ചു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ സ്ഥാനാർത്ഥിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തടയാനെത്തിയ ഭർത്താവിനെയും ബന്ധുക്കളെയും സംഘം മർദിച്ചെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ സ്ഥാനാർത്ഥിയും ഭർത്താവും ബന്ധുക്കളും അടുത്തുള്ള പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...