കാസര്‍കോട്: മഞ്ചേശ്വരത്ത് ജേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. അനുജനെ കൊലപ്പെടുത്താന്‍ ജേഷ്ഠന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരന്‍ ജയറാം നൊണ്ട, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഇസ്മയില്‍, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്.
ആറ് പേരാണ് കൊലപാതക സംഘത്തിലുള്ളത്. മൂന്ന് പേര്‍ ഒളിവിലാണ്. സഹോദരങ്ങളായ പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും അമ്മയും മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട പ്രഭാകര നൊണ്ട കൊലക്കേസിലടക്കം പ്രതിയാണ്.