മഥുര: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് വരുന്ന വഴിയുവാവ് തടഞ്ഞുനിര്‍ത്തുകയും മാറിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ ബലമായി കൈപിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. പലതവണ രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ചപ്പോഴൊക്കെ പെണ്‍കുട്ടിയെ ചുവരിനോട് ചേര്‍ത്ത് നിര്‍ത്തുകയും ഉപദ്രവിക്കുകയും ആയിരുന്നു പ്രതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയ്തതിന് പിന്നാലെ പോലീസ് കേസെടുത്തു.
വിഷ്ണു രമേശ് എന്നയാളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടി ഒരുവിധം ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്നായിരുന്നു പരാതി നല്‍കിയത്.