പ​ന്ത​ള​ത്ത് ത​ട്ടു​ക​ട ആ​ക്ര​മി​ച്ച് ഉ​ട​മ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സ് ; മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : പ​ന്ത​ള​ത്ത് ത​ട്ടു​ക​ട ആ​ക്ര​മി​ച്ച് ഉ​ട​മ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ. ഇ​തി​ൽ ഒ​രാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മെ​ഴു​വേ​ലി ഇ​ല​വും​തി​ട്ട കോ​ട്ടു​പാ​റ ത​ട​ത്തി​ൽ എ​സ്.​കെ. അ​ഭി​ജി​ത്ത് (അ​ക്കു-19), കു​ള​ന​ട ഉ​ള്ള​ന്നൂ​ർ ശ്രീ​നി ഭ​വ​നി​ൽ വി​നോ​ദ് (20), പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലാ​ത്ത കു​ള​ന​ട ഉ​ള്ള​ന്നൂ​ർ വ​ട്ടേ​ൽ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ്​ കൊ​ടു​മ​ണ്ണി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന്​ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. എം.​സി. റോ​ഡി​ൽ പ​ന്ത​ളം മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ​ക്ക്​ സ​മീ​പം തൃ​പ്തി ത​ട്ടു​ക​ട​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഘം ചേ​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ ഇ​വ​ർ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

അ​ക്ര​മ​ത്തി​ൽ ക​ട ഉ​ട​മ പ​ന്ത​ളം മ​ങ്ങാ​രം പാ​ല​ത്ത​ട​ത്തി​ൽ ശ്രീ​കാ​ന്തി​ന്​ (37) ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ൾ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ക്ര​മി​സം​ഘം ത​ട്ടു​ക​ട പൂ​ർ​ണ​മാ​യും ത​ക​ർ​ത്തി​രു​ന്നു. പ​ന്ത​ളം എ​സ്.​എ​ച്ച്.​ഒ റ്റി.​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ഏ​ബ്ര​ഹാം, പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്.​അ​ൻ​വ​ർ​ഷ, അ​ൻ​സാ​ജു, അ​മ​ൽ ഹ​നീ​ഫ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ത​ട്ടു​ക​ട ത​ക​ർ​ത്ത​തി​ൽ മൂ​ന്ന്​ ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...