അഞ്ചലിൽ നവംബറിൽ നടന്ന എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അഞ്ചലിൽ നവംബറിൽ നടന്ന എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. അലയമണ്‍ സ്വദേശി ലീന ജേക്കബ്, മകന്‍ റോണക്ക് സജു ജോർജ്, ആലഞ്ചേരി സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ലീനയുടെ ഡ്രൈവര്‍ കൂടിയായ മറ്റൊരു പ്രതി പ്രദീപ് ചന്ദ്രൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് 84 ഗ്രാം എംഡിഎംഎയുമായി അഞ്ചലിലെ കോൺഗ്രസ് നേതാവ് ഷിജുവും സുഹൃത്തായ സാജനും പിടിയിലായത്. ലഹരി മരുന്ന് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന പോലീസിന്റെ നിഗമനമാണ് 4 പ്രതികളുടെ കൂടി അറസ്റ്റിലേക്ക് എത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന ഏരൂര്‍ അയിലറ സ്വദേശി പ്രദീപ് ചന്ദ്രനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയും മകനുമടക്കം 3 പേർ കൂടി കുടുങ്ങിയത്.

അലയമണ്‍ സ്വദേശി ലീന ജേക്കബ്, മകന്‍ റോണക്ക് സജു ജോർജ്, ഇയാളുടെ സുഹൃത്തായ ആലഞ്ചേരി സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ലീനയുടെ ഡ്രൈവറായി പ്രവർത്തിച്ചയാളാണ് പ്രദീപ്. ഇയാൾക്ക് എംഡിഎംഎ കടത്താന്‍ സാമ്പത്തിക സഹായം ചെയ്തതും ഒളിവിൽ കഴിയാൻ സൗകര്യങ്ങൾ ഒരുക്കി നല്‍കിയതും ലീനയാണെന്ന് പോലീസ് കണ്ടെത്തി. ബംഗളൂരുവില്‍ വിദ്യാര്‍ഥിയായ ലീനയുടെ മകന്‍ റോണക് ആണ് ലഹരി മരുന്ന് കടത്തിൻ്റെ പ്രധാന ഇടനിലക്കാരന്‍ എന്നും പോലീസ് പറയുന്നു. ലഹരിമരുന്ന് മരുന്ന് കടത്താന്‍ കൂട്ടുനിന്ന കുറ്റത്തിനാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. റോണക്കിനെതിരെ കഞ്ചാവ് കൈവശം വെച്ചതിന് അഞ്ചല്‍ എക്സൈസ് സംഘം മുമ്പ് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മൂന്ന് പ്രതികളെയും പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്ന് സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....