മൂന്ന് ട്രെയിനുകൾ കൂടി കേരളത്തിലേക്ക് ; വരുന്നത് വൻ വികസനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശതകോടികളുടെ വികസനവുമായി മുൻപന്തിയിലേക്ക് കുതിക്കാൻ ജില്ലയിലെ റെയിൽവേ മേഖല. വന്ദേഭാരത് ഉൾപ്പെടെ നാലു ട്രെയിനുകളാണ് ജില്ലയ്ക്ക് ആവശ്യം. കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി ആവശ്യമുന്നയിച്ചു. എറണാകുളം- ബംഗളുരു റൂട്ടിലാണ് വന്ദേഭാരത് സർവീസുവേണ്ടത്. വേണ്ടത്ര യാത്രാസൗകര്യങ്ങളില്ലാത്ത മേഖലയിൽ വന്ദേഭാരതിന്റെ വരവ് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.പ്രതിദിനം 100 ബസുകൾ ബംഗളുരുവിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. മുംബയ് , രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേയ്ക്കുള്ള പുതിയ ട്രെയിൻ സർവീസുകളാണ് മറ്റൊരാവശ്യം.

രാജ്യാന്തര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനായി വൈറ്റില പൊന്നുരുന്നിയിലെ മാർഷലിംഗ് യാഡിനെ മാറ്റാനാകും. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാം. നാലു പ്ലാറ്റുഫോമുകൾ, രണ്ടു പാർസൽ ലൈനുകൾ, ഒരു പിറ്റ് ലൈൻ, രണ്ടു സ്റ്റേബിളിംഗ് ലൈനുകൾ, വാഗൺ എക്സാമിനേഷൻലൈൻ തുടങ്ങിയവയാണ് നിർദ്ദേശിക്കുന്നത്. പ്ലാറ്റ്ഫോമുകൾ വർദ്ധിപ്പിക്കാം. സ്റ്റേഷൻ വികസനത്തിന് 325 കോടി ഉൾപ്പെടെ ആകെ 1,654 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷ.ഇതിൽ സ്റ്റേഷൻ, യാർഡ്, റെസിഡൻഷ്യൽ യൂണിറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉണ്ടാകും. ഗുഡ്സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണി കേന്ദ്രവുമാണ് നിലവിലിവിടെയുള്ളത്. ഇക്കാര്യം ഇക്കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...