മൂന്നു പവന്റെ മാലകാണാതായി , ഒടുവിൽ കിട്ടിയതോ വളർത്തുനായയുടെ വയറ്റിൽ നിന്ന്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്ന് ഒരു ചൊല്ലുണ്ട്. മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാലയാണ് കാണാതെ പോയതെങ്കില്‍ കുടത്തിലല്ല, വളര്‍ത്തുനായയുടെ വയറിനുള്ളില്‍ വരെ തപ്പേണ്ടി വരും. മാല ഓമന നായയുടെ വയറ്റിലുണ്ടെന്ന് അറിഞ്ഞാലോ പിന്നെ അത് തിരിച്ചെടുക്കുന്നത് വരെ വല്ലാത്ത ടെന്‍ഷനാണ്. നല്ല വിലയുള്ള മാല എടുക്കുകയും വേണം, വിലമതിക്കാനാകാത്ത സ്‌നേഹം കൊടുത്ത് വളര്‍ത്തുന്ന ഓമന നായക്കുട്ടിയ്ക്ക് ഒരു ആപത്തും വരുകയും ചെയ്യരുത്. പിരിമുറുക്കമുള്ള ഇത്തരം ഒട്ടനവധി നിമിഷങ്ങളിലൂടെയാണ് പാലക്കാട്ടെ ഒരു കുടുംബം കഴിഞ്ഞ ദിവസം കടന്നുപോയത്.

പാലക്കാട് ആണ്ടിമഠം സ്വദേശികളുടെ നായയാണ് മൂന്ന് പവന്റെ മാല വിഴുങ്ങിയത്. മാല കാണാതെ പല സ്ഥലത്തും നോക്കിയിട്ടും കാണാതെ വന്നതോടെയാണ് മാല നായക്കുട്ടി വിഴുങ്ങിയതാകാം എന്ന സംശയം ഇവര്‍ക്ക് തോന്നുന്നത്. തങ്ങള്‍ വീട് വിട്ട് എവിടെയും പോയിട്ടില്ല എന്നതിനാല്‍ മാല വീട് വിട്ട് പോയിട്ടില്ലെന്ന് കുടുംബത്തിന് ഉറപ്പായിരുന്നു. പെന്‍സില്‍ കടിച്ചുകൊണ്ട് തങ്ങളെ ഉറ്റുനോക്കുന്ന നായക്കുട്ടിയാണോ ഇത് വിഴുങ്ങിക്കളഞ്ഞതെന്ന ചിന്ത പെട്ടെന്ന് വീട്ടുകാരുടെ മനസിലൂടെ പാഞ്ഞു. ഉടന്‍ എക്‌സറേ എടുത്ത് നോക്കിയപ്പോഴാണ് സാധനം നായയുടെ വയറ്റില്‍ സുരക്ഷിതമായി തന്നെയുണ്ടെന്ന് വീട്ടുകാര്‍ മനസിലാക്കിയത്.

മാല വിഴുങ്ങി ഒരു ദിവസം കഴിഞ്ഞിട്ടും അത് പുറത്തേക്ക് വന്നില്ലെങ്കില്‍ സര്‍ജറി അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് കുടുംബത്തോട് ഡോക്ടര്‍ പറഞ്ഞു. ഒരു ദിവസം മുഴുവന്‍ വയറ്റില്‍ നിന്ന് മാല പുറത്തുവരുന്നതും കാത്ത് വീട്ടുകാര്‍ ഇരുന്നു. ഒന്നും സംഭവിച്ചില്ല. പിറ്റേന്ന് സര്‍ജറി നടത്താമെന്ന് ഉറപ്പിച്ച് വീട്ടുകാര്‍ ടെന്‍ഷനോടെ ഉറങ്ങാന്‍ കിടന്നു. അല്‍പ സമയം കഴിഞ്ഞ് നായക്കുട്ടി വീട്ടുകാരെ അവന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടിരുന്നു. പതിവില്ലാത്ത ഈ വിളി കേട്ട് വീട്ടുകാര്‍ നായയുടെ മുറിയിലേക്ക് ചെന്നുനോക്കി. അവിടെയതാ അവന്‍ അത് സാധിച്ചുവച്ചിട്ടുണ്ടായിരുന്നു. തിരഞ്ഞപ്പോള്‍ മാല സുരക്ഷിതമായി മുറിയിലുണ്ട്. ഈ കാഴ്ച കണ്ട് വീട്ടുകാര്‍ക്ക് സന്തോഷവും അമ്പരപ്പും തോന്നി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...