സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് മുന്‍മന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ; മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ മുന്‍മന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പടെ മൂന്നുപേര്‍ കൊച്ചിയില്‍ പിടിയില്‍. മുന്‍ഭക്ഷ്യമന്ത്രിയുടെ അസിസ്റ്റന്റ് പി.എസ് ആയിരുന്ന സതീഷ് ചന്ദ്രന്‍, ഇടനിലക്കാരായ മൈമൂദ്, ബിജു എന്നിവരാണ് പിടിയിലായത്. കൊച്ചി മെട്രോ, കാംകോ, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ദേവസ്വംബോര്‍ഡ് കോളജുകള്‍ എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പ്. കൊച്ചി എളംകുളത്ത് താമസിക്കുന്ന സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ മാനേജര്‍ തസ്തികയില്‍നിന്ന് വിരമിച്ചയാളാണ് സതീഷ് ചന്ദ്രന്‍. മുന്‍ ഭക്ഷ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് സാമ്പത്തിക തിരിമറി നടത്തിയതിന് അന്വേഷണ വിധേയനായിട്ടുണ്ട്.

ജോലി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ എറണാകുളം സൗത്ത് പൊലീസ് സതീഷ് ചന്ദ്രനെയും ഇയാളുടെ ഇടനിലക്കാരായ മൈമൂദ്, ബിജു എന്നിവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലായി അന്‍പതിലധികംപേര്‍ തട്ടിപ്പിന് ഇരയായെന്ന് കണ്ടെത്തി. രണ്ട് കോടിയിലധികം രൂപ ബാങ്ക് അക്കൗണ്ട് വഴി പ്രതികള്‍ കൈപ്പറ്റിയതിന്റെ തെളിവ് ലഭിച്ചു. സമാനകുറ്റത്തിന് സതീഷ് ചന്ദ്രനെതിരെ കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ കേസുണ്ട്. പ്രതിയില്‍നിന്ന് പിടികൂടിയ ലാപ്ടോപ്പും പെന്‍ഡ്രൈവും പരിശോധിക്കുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...