ഒന്നേകാല്‍ ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യം മോഷ്ടിച്ച് കടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍: ഫിഷ് സ്റ്റാളില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യം മോഷ്ടിച്ച് കടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പന്നിവിഴ പുലികണ്ണാല്‍ വീട്ടില്‍ ശ്രീജിത്ത് (40), കണ്ണംകോട് ചാവടി തെക്കേതില്‍ മണി എന്നു വിളിക്കുന്ന അനില്‍കുമാര്‍(43), പന്നിവിഴ മംഗലത്ത് വീട്ടില്‍ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍-തട്ട റോഡില്‍ മുന്‍സിപ്പാലിറ്റി വക മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീന്‍ റാവുത്തറുടെ സെന്‍ട്രല്‍ ഫിഷ് സ്റ്റാളില്‍ നിന്നും നെയ് മീന്‍, വറ്റ, കണ്ണടി വറ്റ, കേര എന്നിവയാണ് മോഷ്ടിച്ചത്.

നാസറുദ്ദീന്‍ വാടകയ്ക്ക് കടമുറി എടുത്ത് വര്‍ഷങ്ങളായി പച്ചമീന്‍ കച്ചവടം നടത്തി വരികയാണ്. ഇവിടെ നിന്ന് 12 ന് പുലര്‍ച്ചെയാണ് മത്സ്യം മോഷ്ടിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും കാമറകള്‍ പരിശോധിച്ച് സംശയമുള്ള വാഹനങ്ങള്‍ വെരിഫൈ ചെയ്തു. പ്രതികള്‍ മത്സ്യം കടത്തിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. അങ്ങനെ ശ്രീജിത്തിനെയും അനിലിനെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ പിടിയിലായ വിവരം അറിഞ്ഞ് മുങ്ങിയ വിഷ്ണുവിനെ ഇന്നലെ രാത്രിയോടെ ഇളമണ്ണൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീജിത്തും, അനിലും അടൂര്‍ സ്റ്റേഷനിലെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. ഡിവൈ.എസ്.പി ആര്‍ ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എം. മനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍. കുറുപ്പ്, ശ്യാം കുമാര്‍, അനസ് അലി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...