തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിൽ. ആര്യങ്കോട് സ്റ്റേഷൻ പരിധിയിൽ പൂഴനാടാണ് സംഭവം. പൂഴനാട് സ്വദേശിയായ കടയാറവിള വീട്ടിൽ ഹുസൈനെയാണ് ഒരു സംഘം അക്രമികൾ അതിക്രൂരമായി മർദ്ദിച്ചത്. പൂഴനാട് കാർത്തിക ഭവനിൽ നവീൻ (20), കാവി കോണം ആഷിഫ് മൻസലിൽ ആഷിഫ് (22), ആമച്ചൽ സ്വദേശിയായ വിഷ്ണു ആർ എസ് നായർ എന്നിവരാണ് അറസ്റ്റിലായത്. ആര്യങ്കോട് പൂഴനാട് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി എട്ടുമണിയോടുകൂടി ബൈക്കിൽ പോകുന്നതിനിടെ പ്രതികളിലൊരാൾ വഴിയിൽനിന്ന് കൈകാണിച്ചു ബൈക്കിൽ കയറുകയായിരുന്നുവെന്നാണ് ഹുസൈന്‍റെ മൊഴി.

ഗ്രൗണ്ട് എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങിയ ഉടനെ ബൈക്കിന്‍റെ താക്കോൽ ഊരിയശേഷം തന്നെ കെട്ടിപ്പിടിച്ചതായും തുടർന്ന് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന നാലഞ്ചു പേർ ചേർന്ന് അതി ക്രൂരമായി മർദ്ദിച്ചതായുമാണ് പരാതി. ക്രൂരമർദ്ദനത്തിനിരയായ ഹുസൈനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മർദ്ദനത്തിൽ ഹുസൈന്‍റെ മൂക്കിന്‍റെ പാലം തകര്‍ന്നു. തലയിൽ പൊട്ടലും സംഭവിച്ചിട്ടുണ്ട്. തന്നെ കൊല്ലാൻ നോക്കിയതാണെന്നും ഭാഗ്യം കൊണ്ടാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടതെന്നാണ് ഹുസൈന്‍റെ മൊഴി. ഹുസൈൻ ആര്യങ്കോട് സ്റ്റേഷനിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് : സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും

0
കൊച്ചി : മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....