വീട്ടുപകരണങ്ങൾ ലോറിയിൽ മോഷ്ടിച്ചുകടത്തിയ മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് 20000 രൂപ വിലവരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ലോറിയിൽ മോഷ്ടിച്ചുകടത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. നാരങ്ങാനം കണമുക്ക് സുധി ഭവനം വീട്ടിൽ പൊടിയൻ ജോണിന്റെ മകൻ സുലൈമാൻ എന്ന് വിളിക്കുന്ന സുനിൽ ടി (50), നാരങ്ങാനം മഠത്തുംപടി പുത്തൻവീട്ടിൽ ശങ്കരന്റെ മകൻ മൊട്ടു എന്ന് വിളിക്കുന്ന രാമചന്ദ്രൻ (41), തടിയൂർ കോളവ കുഴിക്കാല ലക്ഷംവീട് കോളനിയിൽ തോമസ് രാജിന്റെ മകൻ ആമ എന്ന് വിളിപ്പേരുള്ള ബിജോയ്‌ (48) എന്നിവരാണ് ആറന്മുള പോലീസിന്റെ പിടിയിലായത്.

കുമ്പഴ പരുത്തിയാനിക്കൽ അനുഗ്രഹ വീട്ടിൽ വാസുദേവന്റെ മകൻ അനുവിന്റെ ഭാര്യയുടെ നാരങ്ങാനം കണമുക്കിലുള്ള തമ്പുരാൻ കാലായിൽ കുടുംബവീട്ടിൽ ഇന്നലെ വൈകിട്ട് 6 മണിക്കാണ് മോഷണം നടന്നത്. ഇരുമ്പ്, ചെമ്പ്, ഓട് എന്നിവയിൽ നിർമിച്ച പാത്രങ്ങളും പമ്പ് സെറ്റുമാണ് മോഷ്ടിച്ച് കോന്നി പൂവൻ പാറയിലെ ആക്രിക്കടയിൽ പ്രതികൾ വിറ്റത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവ അവിടെനിന്നും കണ്ടെടുത്തു.

എസ് ഐ അലോഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്ത് മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കളെ കുടുക്കിയത്. പത്തനംതിട്ട കെ എസ് ആർ ടി സി ബസ്സ്റ്റാന്റിനടുത്ത് മോഷ്ടാക്കൾ നിൽക്കുന്ന രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതികളുടെ പക്കൽ നിന്നും മോഷ്ടിച്ച വസ്തുക്കൾ വിറ്റുകിട്ടിയ തുകയിൽ ചെലവഴിച്ചതിന്റെ ബാക്കി കണ്ടെടുത്തു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയനുസരിച്ചാണ് കോന്നി പൂവൻപാറയിലെ ആക്രിക്കടയിൽ നിന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്നും നാളെയും ശക്തമായ മഴ ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് അടുത്ത അഞ്ച്...

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി റെയിൽവെ

0
ദില്ലി: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി...

ശബരിമലയിൽ ഇനി എഐ കാവൽ ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിർമിത ബുദ്ധി

0
പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത...

ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം

0
കോട്ടയം: ടൂറിസം കേന്ദ്രമായ കോട്ടയം ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ഇല്ലിക്കൽ...