കുന്നന്താനത്ത് ഓണദിവസം പരസ്പരം തലതല്ലിപ്പൊട്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  തിരുവോണദിവസം മുൻവിരോധം തീർക്കാൻ പരസ്പരം തലതല്ലിപ്പൊട്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുന്നന്താനം മാന്താനം മുക്കട കോളനിയിൽ ഉമിക്കുന്നിൽ വീട്ടിൽ രാജപ്പൻ (54), കോളനിയിൽ കല്ലിക്കുന്നിൽ വീട്ടിൽ രാജൻ (63), ഇയാളുടെ സഹോദരിയുടെ മകൻ കുഞ്ഞുമോൻ (32) എന്നിവരെയാണ് കീഴ്‌വായ്‌പൂര് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ വന്ന രാജപ്പനെ രാജന്‍ ചീത്ത വിളിച്ചതാണ് അടിപിടിയില്‍ കലാശിച്ചത്. രാജപ്പന്‍ ഓട്ടോയില്‍ കിടന്ന ജാക്കിലിവറെടുത്ത് രാജന്റെ തലയില്‍ അടിച്ചപ്പോള്‍ രാജന്‍ കൈയിലുണ്ടായിരുന്ന ആണി പറിക്കുന്ന ലിവര്‍ കൊണ്ട് രാജപ്പന്റെ തലയ്ക്കും അടിക്കുകയായിരുന്നു. ഇരുവരുടെയും തലയില്‍ മുറിവേറ്റു. സംഭവം കണ്ട് എത്തിയ കുഞ്ഞുമോന്‍ രാജപ്പനെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

രാജപ്പന്‍ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ രാജന്‍, കുഞ്ഞുമോന്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. പിന്നീടാണ് രാജന്റെ മൊഴിപ്രകാരം രാജപ്പനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. മൂവരുടെയും അറസ്റ്റ് സന്ധ്യയോടെ രേഖപ്പെടുത്തി. മുക്കട കോളനി കവലയിൽ ഒട്ടോ ഓട്ടംപോകുന്നതുസംബന്ധിച്ചും ഡ്രൈവർമാരായ ഇരുവരും തമ്മിൽ തർക്കവും വിരോധവും നിലവിലുണ്ട്. ഇതാണ് ആക്രമണ കാരണം. മൂവരുടെയും അറസ്റ്റ് സന്ധ്യയോടെ രേഖപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശേഷം മൂവരെയും പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...