ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഹാദിപുര മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാത്രി ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇന്ന് രാവിലെയോടെയാണ് മറ്റ് രണ്ടു ഭീകരര്‍ കൂടി മരിച്ചത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു. വ്യാഴാഴ്ച ഇതേ മേഖലയില്‍ സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകകരെ സൈന്യം വധിച്ചു
RECENT NEWS
Advertisment