വ്യാജ തൊഴിൽ വീസയുമായി സൗദിയിലെത്തി ; മൂന്ന് മലയാളികളെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: വ്യാജ തൊഴിൽ വീസയുമായി സൗദിയിലെത്തിയ മൂന്ന് തിരുവനന്തപുരം സ്വദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കാതെ അധികൃതർ തിരിച്ചയച്ചു. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ പരിശോധനയിൽ വീസ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാലു ദിവസം മുൻപാണ് മൂവരും റിയാദിലെത്തിയത്. വീസ സംബന്ധമായ പരിശോധനകൾ പൂർത്തിയാകാത്തതിനാൽ ഇവർ വിമാനത്താവളത്തിൽ തന്നെ തുടരുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ഇവരെ തിരിച്ചയച്ചു.

മറ്റൊരു വ്യക്തിയുടെ വീസയുടെ പ്രിന്റിൽ പ്രധാന വിവരങ്ങൾ തിരുത്തിയാണ് വ്യാജ വീസ തയ്യാറാക്കിയതെന്നാണ് കണ്ടെത്തൽ. വീസ നമ്പർ, തീയതി, പേര്, പാസ്‌പോർട്ട് നമ്പർ, റഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങളിലാണ് മാറ്റം വരുത്തിയിരുന്നത്. വീസ യഥാർഥമാണെന്ന് വിശ്വസിപ്പിച്ചാണ് ഏജന്റുമാർ ഇവരെ സൗദിയിലേക്ക് അയച്ചതെന്നാണ് വിവരം. ഒരു വീസയ്ക്ക് ഏകദേശം ഒന്നര ലക്ഷം രൂപ വീതം സൗദിയിലെ ഏജന്റ് ഈടാക്കിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായാണ് വിവരം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ...

വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ്...

0
തിരുവനന്തപുരം: വേണാട് എക്സ്പ്രസ്സിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം...

എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ്...

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ...

തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത സംഭവത്തിൽ പുതിയ വിവരങ്ങൾ...

0
ഇടുക്കി: തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത...