പത്തനംതിട്ട : എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. വേവ്സ് ഓഫ് ചേഞ്ച് എന്ന പേരിൽ പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. പ്രമുഖ സൈക്കോളജിക്കൽ കൗൺസിലർ സി ടി സുലൈമാൻ പരിശീലനത്തിന് നേതൃത്വം നൽകി.
ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം, ജില്ലാ ജനറൽ സെക്രട്ടറി സലിം മൗലവി സംസാരിച്ചു. ജില്ല ഓർഗനൈസിങ് ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, സെക്രട്ടറിമാരായ സുധീർ കോന്നി, ഷെയ്ഖ് നജീർ, ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിയാദ് നിരണം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷാനവാസ് മുട്ടാർ, ഷാനവാസ് പേഴുംകാട്ടിൽ, പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ എസ് ശൈലജ, എസ് ഷീല, കോട്ടാങ്ങൽ പഞ്ചായത്ത് മെമ്പർ ജസീല സിറാജ് എന്നിവര്‍ പങ്കെടുത്തു.





























