കരിപ്പൂർ വിമാന അപകടത്തിന് മൂന്നാണ്ട്: ഭൂമി ഏറ്റെടുക്കാനുളള നടപടികൾ ഉടൻ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കരിപ്പൂർ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. സ്വന്തം ജീവൻ പണയംവെച്ച് രക്ഷപ്രവർത്തനം നടത്തിയവർക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെൽത്ത് സെന്ററിന് അപകടത്തിൽ മരിച്ചവരുടെ ആശ്രിതരും രക്ഷപെട്ടവരും ചേർന്ന് പുതിയ കെട്ടിടം നിർമിച്ച് നൽകും. വിമാന അപകടം നടന്നതിന് പിന്നാലെ നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെങ്കിൽ റൺവേ നവീകരിക്കണം. 2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്. റൺവേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയർ ഇന്ത്യ വിമാനം മൂന്നു കഷ്ണങ്ങളായി മാറി. 21 പേരാണ് അപകടത്തിൽ മരിച്ചത്.

നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോവിഡ് കാലത്ത് സ്വന്തം സുരക്ഷ പരിഗണിക്കാതെയാണ് നാട്ടുകാർ രക്ഷപ്രവർത്തനം നടത്തിയത്. ഈ നാട്ടുകാർക്ക് ആദരവ് അർപ്പിച്ചാണ് നെടിയിരിപ്പ് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയകെട്ടിടം നിർമ്മിക്കാൻ വിമാന അപകടത്തിൽ നിന്നും രക്ഷപെട്ടവരും മരിച്ചവരുടെ കുടുംബങ്ങളും തീരുമാനിച്ചത്. അപകടം നടന്നതിന് പിന്നാലെ വലിയ വിമാനങ്ങൾ പൂർണ്ണമായി നിർത്തിവെച്ചു. റൺവേ നവീകരിച്ചാൽ മാത്രമെ വലിയ വിമാനങ്ങൾ ഇറക്കനാവൂ. റൺവെയുടെ നീളം വർദ്ധിപ്പിക്കാനായി ഭൂമി ഏറ്റെടുക്കാനുളള നടപടികൾ ഉടൻ ആരംഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...