മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയും പോലീസുകാരനെയും ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കുന്നിക്കോട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയും പോലീസുകാരനെയും ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മദ്യലഹരിയിൽ പ്രതികൾ എത്തിയ ഓട്ടോറിക്ഷ പരിശോധിച്ച മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ടത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഇറക്കിയപ്പോഴായിരുന്നു എസ്ഐക്ക് നേരെയുള്ള പ്രതികളുടെ കയ്യേറ്റം. കുന്നിക്കോട് പഞ്ചായത്ത് ഓഫീസിന് സമീപം ഉച്ചയോട് കൂടി മദ്യപിച്ച് ഓട്ടോറിക്ഷയിൽ അലക്ഷ്യമായി വരികയായിരുന്നു മൂന്നംഗ സംഘം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിച്ചു. പ്രകോപിതരായ യുവാക്കൾ എ എം വി ഐ അമൽ ലാലിനെ ആക്രമിച്ചു.

വിവരം അറിഞ്ഞെത്തിയ കുന്നിക്കോട് പോലീസ് പ്രതികളായ അനസ് , സാബു, സജീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് എസ് ഐയെ പ്രതികളിൽ ഒരാളായ അനസ് ആക്രമിച്ചത്. അനസും സാബുവും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത മഴ : മുംബൈയിൽ 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
മുംബൈ : കാലവർഷമഴയെത്തുടർന്ന് മുംബൈയിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. ജനജീവിതം...

ഞാൻ വീട്ടുതടങ്കലിൽ ; പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ...

ഗാർഹിക വൈദ്യുതി : 5 വർഷത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി

0
തിരുവനന്തപുരം : അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിലെ ഫിക്സഡ് ചാർജിൽ...

മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...