ഗോരക്ഷകരെ ശിക്ഷിച്ച വനിതാ ജഡ്ജിക്കെതിരെ വിദ്വേഷ പ്രചാരണം ; അപലപിച്ച് അഭിഭാഷകസംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശുക്കടത്താരോപിച്ച് ആൾക്കൂട്ടക്കൊല നടത്തിയ ഗോസംരക്ഷകർക്ക് ശിക്ഷ വിധിച്ച മധ്യപ്രദേശിലെ വനിതാ ജഡ്ജിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ ഭീഷണിയും വിദ്വേഷ പ്രചാരണവും. ഇതിനെതിരെ സുപ്രീംകോടതിയിലെ അഡ്വക്കേറ്റ്‌സ് ഓൺ റെക്കോഡ്‌സ്‌ അസോസിയേഷൻ (സ്‌കോറ) അപലപിച്ചു. ഉത്തരവുകൾ മേൽക്കോടതികളിൽ ചോദ്യംചെയ്യുന്നതിനുപകരം ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ നിയമവാഴ്ചക്കും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും എതിരാണിതെന്നും സ്‌കോറ ചൂണ്ടിക്കാട്ടി. ആൾക്കൂട്ടക്കൊല കേസിൽ ഏഴ് ഗോസംരക്ഷകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് ജഡ്ജി തബാസ്സും ഖാനാണ് ഭീഷണി നേരിടുന്നത്.

2022 ഓഗസ്റ്റ് രണ്ടിന് രാത്രി കന്നുകാലികളുമായി മഹാരാഷ്ട്രയ്ക്ക് പോവുകയായിരുന്ന ട്രക്ക് ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ ആയുധങ്ങൾകൊണ്ട് ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. സംഭവത്തിൽ നസീർ അഹമ്മദ് എന്നയാൾ കൊല്ലപ്പെടുകയും ട്രക്ക് ഡ്രൈവർ ഷെയ്ഖ് ലാല, സയ്യദ് മുഷ്താഖ് എന്നിവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...