ഗുവഹാത്തി: ത്രിപുരയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെ യ്പില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഗര്‍ത്തലക്ക് സമീപം പാനിസാഗറില്‍ ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാര്‍ക്ക് നേരെയാണ് പോലീസ് വെടിയുതിര്‍ത്തത്.
ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. സമരം അക്രമാസക്തമായതോടെയാണ് പോലീസ് വെടിയുതിര്‍ത്തത്. പ്രക്ഷോഭകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
പുനരധിവാസ പദ്ധതിയില്‍ പ്രതിഷേധിച്ച് നവംബര്‍ 16 മുതല്‍ അനിശ്ചിതകാല ബന്ദ് നടക്കുകയാണ്. ഒരു അഗ്നിശമന സേനാംഗം മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.