തൃശൂരും വടകരയും തീരുമാനമായി ; എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക് ; പോര് കടുപ്പിച്ച് അടുർ പ്രകാശും വി ജോയിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്ന പല മണ്ഡലങ്ങളിലും ഏകപക്ഷീയ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്. യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശും സിപിഎമ്മിന്‍റെ വി ജോയ്‍യും ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ലീഡ് നിലയും മാറി മറിയുന്നുണ്ട്. നിലവില്‍ നേരിയ വോട്ടുകള്‍ക്ക് ആണെങ്കിലും അടൂര്‍ പ്രകാശാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ ഇനി എണ്ണാനുള്ളത് സിപിഎം അനുകൂല പ്രദേശങ്ങളാണ് എന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.

കേരളത്തില്‍ തന്നെ തിരുവനന്തപുരത്തും ആറ്റിങ്ങലിലും മാത്രമാണ് ഇപ്പോള്‍ കനത്ത പോര് നടക്കുന്നത്. ബാക്കി മണ്ഡലങ്ങളിലെ എല്ലാം മത്സരം ഏകദേശം തീരുമാനമായി കഴിഞ്ഞു. യുഡിഎഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോഴും വി ജോയ്‍യിലൂടെ സിപിഎമ്മിന് പിടിച്ച് നില്‍ക്കാൻ ആറ്റിങ്ങലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം സ്ഥാനത്താണെങ്കിലും എൻഡ‍ിഎ സ്ഥാനാര്‍ത്ഥി വി മുരളീധരൻ ഒരു ലക്ഷത്തിലധികം വോട്ടുകൾ പിടിച്ചത് മത്സരം അവസാന ലാപ്പിലേക്ക് കൊണ്ട് പോകുന്നതില്‍ നിര്‍ണായകമായി. ഏഴ് സ്ഥാനാര്‍ത്ഥികള്‍ ആണ് മണ്ഡലത്തില്‍ ആകെ മത്സരിച്ചത്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കല്ലാതെ ആര്‍ക്കും കാര്യമായ വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണമെന്ന്...

0
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ്...

വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റത്തിനൊരുങ്ങി തോട്ടം മേഖല

0
കൽപ്പറ്റ: വൻ ദുരന്തം വിതച്ച മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിന്...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം...

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...