തൃശൂർ എരുമപ്പെട്ടി മങ്ങാട് ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ എരുമപ്പെട്ടി മങ്ങാട് ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 47 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം ആറ് പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് ആണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറായ വെട്ടിക്കാട്ടിരി പടിക്കാട്ട് പറമ്പിൽ ഹുസൈൻ (55), യാത്രക്കാരായ പാറയിൽ വീട്ടിൽ സുഹറ (39), ഫായിസ (18), ഷാഫിയ (23), ഷാഫിയയുടെ മക്കളായ രണ്ട് വയസുള്ള മുഹമ്മദ്, 47 ദിവസം പ്രായമുള്ള കുഞ്ഞ് എന്നിവർക്കാണ് പരിക്ക് പറ്റിയത്.

ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷ എതിരെ വന്നിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കൈക്കുഞ്ഞ് റോഡരികിലെ കാനയിലേക്ക് തെറിച്ചു വീണു. മറിഞ്ഞുവീണ ഓട്ടോറിക്ഷയുടെ ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ മറ്റ് വാഹനയാത്രക്കാരും ചേർന്ന് പുറത്തെടുത്തു. ആരുടെയും പരിക്ക് ഗുരുതരമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...