തൃശൂർ ബ്ലൂ ഹെഡ്ജ് ഫിനാൻസ് ആന്റ് ഗോൾഡ് ലോൺ മാനേജിങ്ങ് ഡയറക്ടർ 1,10,000 രൂപ നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : നിക്ഷേപ സംഖ്യ കാലാവധി കഴിഞ്ഞ് തിരികെ നൽകാതിരുന്നതിനെത്തുടര്‍ന്ന്  ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ വെസ്റ്റ് ഫോർട്ടിലുള്ള ബ്ലൂ ഹെഡ്ജ് ഫിനാൻസ് ആന്റ് ഗോൾഡ് ലോൺ മാനേജിങ്ങ് ഡയറക്ടർ 1,10,000 രൂപ നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ മാങ്ങാട്ടുകര സ്വദേശിനി വസന്തലക്ഷ്മി.ജി. ഫയൽ ചെയ്ത ഹർജിയിലാണ് ഈ ഉത്തരവ്. 1,00,000 രൂപയാണ് വസന്തലക്ഷ്മി എതിർകക്ഷിയുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. കാലാവധി കഴിഞ്ഞ് നിക്ഷേപ സംഖ്യ തിരികെ ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ല. തുടർന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

നിക്ഷേപ സംഖ്യ തിരികെ നൽകാതിരിക്കുന്നത് അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി നിക്ഷേപ സംഖ്യ 1,00,000 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...