സിസിടിവി ദൃശ്യവുമായി തൃശ്ശൂർ ഡിസിസി പ്രസിഡന്‍റ് ദില്ലിയിൽ ; ജനറൽ സെക്രട്ടറി മദ്യപിച്ച് അഴിഞ്ഞാടിയെന്ന് ഡിസിസി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂർ ഡിസിസിയിലെ തല്ലില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ ദില്ലിയിലെത്തി. കെസി വേണുഗോപാലിനെയും വി ഡി സതീശനെയും കെ സുധാകരനെയും കാണും. സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് ജോസ് വള്ളൂർ ദില്ലിയില്‍ എത്തിയത്. അതിനിടെ സംഭവം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷം ഡിസിസി വാർത്താ കുറിപ്പ് പുറത്തിറക്കി. ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറ മദ്യപിച്ചെത്തി അഴിഞ്ഞാടിയെന്നാണ് ഡിസിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ‘മദ്യപിച്ച് എത്തിയ ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെയും അനുയായികളുടെയും ക്രൂരമർദ്ദനമേറ്റ കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ സി.വിയും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർ പഞ്ചു തോമസും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മദ്യപിച്ച് എത്തിയ ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ നേതൃത്വത്തിൽ ഡിസിസി സെക്രട്ടറി എം എൽ ബേബി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി മോൻ, ജില്ലാ സെക്രട്ടറി അഖിൽ ബാബുരാജ്, ബൈജു പുത്തൂർ, നിഖിൽ ജോൺ, സുരേഷ്, സുനോജ് തമ്പി തുടങ്ങിയവരാണ് വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടുകൂടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയത്. യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിൽ ഉണ്ടായിരുന്ന കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ സി.വിയേയും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ കോഡിനേറ്റർ പഞ്ചു തോമസിനെയും ഇവർ യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിച്ചുവെന്നും ഡിസിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി ; 570 പേര്‍ക്ക് പരുക്ക്

0
ബൊഗോട്ട : കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132...

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...