ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജ ആരോപണം ; വിദ്യാർഥി മാപ്പ് പറഞ്ഞ് തടിതപ്പി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: ദേശീയപാതയോരത്തെ തട്ടുകടയിലെ ഭക്ഷണത്തിനെതിരെ വ്യാജ ആരോപണം നടത്തി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചയാളെ സൈബർ പോലീസും പുതുക്കാട് പോലീസും ചേർന്ന് പിടികൂടി. ആമ്പല്ലൂരിലെ ‘മോഹനേട്ടന്റെ തട്ടുകട’ എന്ന സ്ഥാപനത്തിൽ നിന്നും പാർസൽ വാങ്ങിയ ചില്ലി ചിക്കനിൽ പുഴു കലർന്നിരുന്നു വെന്നായിരുന്നു വ്യാജ ആരോപണം. കഴിഞ്ഞ 14നായിരുന്നു സംഭവം. അന്നേ ദിവസം തട്ടുകട അവധിയായിരുന്നു. ആ ദിവസം വാങ്ങിയ ഭക്ഷണത്തിലാണ് പ്രശ്നമെന്ന് പ്രചരിച്ചതോടെ ഉടമ രമേഷ്, സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ മുട്ടിത്തടി സ്വദേശിയായ വിദ്യാർഥിയെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണം ആമ്പല്ലൂരിൽ നിന്നും വാങ്ങിയെന്ന് തെറ്റായ രീതിയിൽ മനഃപൂർവം പ്രചരിപ്പിക്കുകയായിരുന്നു വെന്ന് ഇയാൾ പോലീസിനോടും രമേഷിനോടും സമ്മതിച്ചു. വിഷയത്തിൽ, ക്ഷമാപണം നടത്തി സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്യാമെന്ന ധാരണയിൽ കേസ് ഒത്തുതീർത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....