ഡിജിപി അനിൽകാന്ത് വിരമിക്കുന്നു ; സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ കണ്ടെത്താൻ യോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ദില്ലിയിൽ. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനിൽകാന്ത് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും. കണക്കൂട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്‌നാഥ് ബെഹ്റക്കു ശേഷം സംസ്ഥാന പോലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്. 6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി നൽകി. ഈ മാസം 30ന് വിരമിക്കുന്ന അനിൽകാന്തിന്റെ പിൻഗാമികളെ കണ്ടെത്താനായി ചേരുന്ന ഉന്നതതല യോഗത്തിന് മുന്നിൽ എട്ട് ഐപിഎസുകാരുടെ പട്ടികയാണ് എത്തുന്നത്. ഇതിൽ മൂന്നു പേരെ സമിതി സംസഥാന സർക്കാരിനോട് നിർദ്ദേശിക്കും. ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാൻ അധികാരമുണ്ട്.

ഡിജിപിമാരായ നിതിൻ അഗർവാള്‍, പത്മകുമാർ, ,ഷെയ്ക്ക് ദ‍ർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേർ. ബിഎസ്എഫ് ഡയറക്ടർ ജനറലായി ചമലയേറ്റ നിതിൻ അഗർവാള്‍ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ല. ഉന്നതതല സമിതിയെ നിതിൻ അഗർവാള്‍ നിലപാട് അറിയിക്കാനാണ് സാധ്യത. നാലാമതുളള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. അദ്ദേഹവും കേരളത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ സഞ്ജീവ് കുമാർ പട്ജോഷിയുടെ പേര് സമിതിക്ക് പരിഗണിക്കാം.

ജയിൽമേധാവി കെ.പത്കുമാർ, ഫയ‌ഫോഴ്സ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാള്‍ അടുത്ത പോലിസ് മേധാവിയാകാനാണ് കൂടുതൽ സാധ്യത. രണ്ടുപേർക്കും രണ്ടു വർഷം സർവ്വീസും ബാക്കിയുണ്ട്. 2 ഉദ്യോഗസ്ഥരുടെയും സർവ്വീസ് – ജീവിത റിപ്പോർട്ടുകളിലും പ്രശ്നങ്ങളില്ലാത്തിനാൽ കേന്ദ്രമയക്കുന്ന മൂന്നുപേരിൽ രണ്ടുപേരും ഉൾപ്പെടും എന്ന് ഉറപ്പാണ്. കഴിഞ്ഞ പ്രാവശ്യം അയച്ച പട്ടികയിൽ നിന്നും ടോമിൻ തച്ചങ്കരിയെ ഒഴിവാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...