തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ് ; അയൽവാസി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ഇവരുടെ തന്നെ വാടകവീട്ടിൽ താമസിച്ചിരുന്നയാളുമായ പ്രവാസി പോലീസ് പിടിയിൽ. കാറളം ആരുമ്പിള്ളി സ്വദേശി റാഫിയാണ് പോലീസിന്റെ പിടിയിലായത്. ആരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രിയാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി സ്വർണം കവരാനാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. അസുഖബാധിതനായ ഭർത്താവ് വിജയനെ ആശുപത്രിയിൽ കൊണ്ടുപോകാനായി മകനും മരുമകളും പോയ സമയത്താണ് വീട്ടിൽ തനിച്ചായിരുന്ന സാവിത്രിക്ക് നേരെ ആക്രമണമുണ്ടായത്. കുടുംബാംഗങ്ങൾ പുറത്തുപോയത് കണ്ട പുറമേയുള്ള ഏക വ്യക്തി റാഫിയായിരുന്നു. ഈ തക്കം നോക്കി വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി സാരി ഉപയോഗിച്ച് സാവിത്രിയുടെ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സാവിത്രി അണിഞ്ഞിരുന്ന അഞ്ച് പവന്റെ വള, അഞ്ച് പവന്റെ മാല, മോതിരം ഉൾപ്പെടെ ആകെ 16 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കഴുത്തിലും കൈകളിലും ക്രൂരമായ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ടായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടെത്തിയ പേരക്കുട്ടിയാണ് സാവിത്രിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങി അപകടം ; ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം

0
റിയാദ്: ജോലിക്കിടെ ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങി പ്രവാസി മലയാളി മരിച്ചു. കൊല്ലം...

എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ റെയിൽവേ സ്റ്റേഷനിൽ...

0
ഒറ്റപ്പാലം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിന്...

സുപ്രധാന അറിയിപ്പുമായി എയർ ഇന്ത്യ ; സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി

0
ന്യൂഡൽഹി : ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ...

മാസപ്പടിക്കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ

0
ഡൽഹി : മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ...