തൃശൂര്‍ സദാചാര കൊലക്കേസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ചേർപ്പ്: തൃശൂര്‍ ചേർപ്പ് സദാചാര കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബസ് ഡ്രൈവർ ചിറയ്ക്കൽ സഹാർ(33) കൊല്ലപ്പെട്ട കേസിൽ അഞ്ച് പേരെയാണ് പോലീസ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയ്ക്കൽ കോട്ടം നിവാസികളായ കറുപ്പംവീട്ടിൽ അമീർ(30), കൊടക്കാട്ടിൽ അരുൺ (21), ഇല്ലത്തുപറമ്പിൽ സുഹൈൽ (23), കരുമത്തുവീട്ടിൽ നിരഞ്ജൻ (22), മച്ചിങ്ങൽ ഡിനോൺ(28) എന്നിവരാണ് അറസ്റ്റിലായത്. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉത്തരാഖണ്ഡിൽ നിന്നാണ് നാല് പേര്‍ പിടിയിലായത്.

ഉത്തരാഖണ്ഡ് ഗോപേശ്വരം കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി നാലുപേരെയും നാട്ടിലെത്തിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങിയശേഷം ചൊവ്വാഴ്ച ഉച്ചയോടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മടങ്ങിയെത്തിയപ്പോഴാണ് ഡിനോൺ പിടിയിലായത്. പ്രതികളിൽ ഭൂരിഭാഗം പേരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് വിവിധ സംസ്ഥാനങ്ങളിലടക്കം മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടത്.

പ്രതികൾക്ക് വിവിധ രീതിയിൽ സഹായംചെയ്ത എല്ലാവരെയും പിടികൂടുമെന്ന് റൂറൽ എസ്പി ഐശ്വര്യ ഡോങ്രേ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് എന്നിവർ പറഞ്ഞു. ഇനി അഞ്ച് പ്രധാന പ്രതികളെക്കൂടി കിട്ടാനുണ്ട്. ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത്(37), കരിക്കന്ത്ര വിഷ്ണു (31), നെല്ലിപ്പറമ്പിൽ രാഹുൽ(34), മച്ചിങ്ങൽ അഭിലാഷ്(27), മൂർക്കനാട് കാരണയിൽ ഗിഞ്ചു (28) എന്നിവർ ഒളിവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...