അയോഗ്യരെയും പാര്‍ട്ടിക്കാരെയും തിരുകികയറ്റാനുള്ള ശ്രമം ; അംഗനവാടി വര്‍ക്കേഴ്‌സ് സെലക്ഷന്‍ കമ്മറ്റി രൂപീകരണം യുഡിഎഫ് ബഹിഷ്‌ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

മണിമല: അയോഗ്യരെയും,പാര്‍ട്ടിക്കാരെയും തിരുകികയറ്റാനുള്ള ശ്രമം അംഗനവാടി വര്‍ക്കേഴ്‌സ് സെലക്ഷന്‍ കമ്മറ്റി രൂപീകരണം യുഡിഎഫ് ബഹിഷ്‌ക്കരിച്ചു. സെലക്ഷൻ കമ്മറ്റി രൂപീകരണത്തിൽ തർക്കം യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. മണിമലയിൽ അംഗനവാടി വർക്കർമാരുടെ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി രൂപീകരിക്കുന്ന അഞ്ചംഗ സാമൂഹിക പ്രവർത്തകരുടെ സെലക്ഷൻ കമ്മിറ്റിയിലേക്ക് സിപിഎം, സിപി.ഐ പാർട്ടി ഭാരവാഹികളെ മാത്രം ഉൾപ്പെടുത്തിയ മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങൾ മണിമല ഗ്രാമപഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങൾ ഭേദഗതി നിർദ്ദേശിച്ചുവെങ്കിലും പ്രസിഡന്റ് അംഗികരിക്കുവാൻ തയ്യാറായില്ല.

അർഹതയുള്ളവരെ മാറ്റിനിർത്തി പിൻവാതിൽ നിയമനത്തിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഭരണകക്ഷികൾ നടത്തുന്നതെന്ന് എന്ന് യുഡിഎഫ് ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സ്വന്തം ഇഷ്ടക്കാരെ വിവിധ തസ്തികളിൽ തിരികെ കയറ്റുന്നതിനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും യുഡിഎഫ് അംഗങ്ങൾ അറിയിച്ചു. കമ്മിറ്റി ബഹിഷ്കരണത്തിന് ശേഷം ചേർന്ന യോഗത്തിൽ പി ജെ ജോസഫ് കുഞ്ഞ്, പിജി പ്രകാശ്, ജമീല പി എസ്, മിനി മാത്യു എന്നിവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...