ചരക്ക് കപ്പലില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്കത്ത് ​: ​ചരക്ക് കപ്പലില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സലാലയിലേക്ക് വന്ന ചരക്ക് കപ്പലില്‍ മരണപ്പെട്ട തൃശൂര്‍ സ്വദേശി ജോസ് തോമസിന്റെ (37) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔറസ് ഷിപ്പ് മാനേജ്‌മെന്റിന് കീഴിലെ കപ്പലിലെ എന്‍ജിനിയര്‍ ആയിരുന്നു ജോസ് തോമസ്. കെയ്‌റോയില്‍നിന്നും സലാലയിലേക്ക് ചരക്കുമായി വരുന്നതിനിടെ കപ്പലില്‍ സൂക്ഷിച്ചിരുന്ന രാസലായനി കുടിവെള്ളമാണെന്ന് കരുതി കുടിക്കുകയും മരണം സംഭവിക്കുകയുമായിയിരുന്നു.

ആഗസ്റ്റ്​ 11ന് ആണ് മരണം സംഭവിച്ചത്. സലാല തുറമുഖത്ത് മൃതദേഹം ഇറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സുഹാര്‍ തുറമുഖത്ത് ഇറക്കുകയും സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ആയിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി. തൃശൂര്‍ സ്വദേശി ആണെങ്കിലും ജോസ് തോമസും സഹോദരി ഡോ.ശ്വേത തോമസും മാതാപിതാക്കളായ തോമസ്, സാലി ജേകബ് എന്നിവര്‍ക്കൊപ്പം കാര്‍ണാടകയിലെ കുടകിലാണ് താമസിച്ചിരുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലാതാമസം നേരിട്ടത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...