എട്ടുനോമ്പിന്റെ ധന്യതയിൽ വെൺമണി പള്ളി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പാരമ്പര്യ പെരുമകൊണ്ടും ആധ്യാത്മിക ചൈതന്യം കൊണ്ടും പരിലസിക്കുന്ന വെൺമണി സെയിന്റ്.മേരീസ് ഓർത്തഡോൿസ് ഇടവകയുടെ പെരുന്നാളിന് തുടക്കമായി. സെപ്തംബര്‍ 1മുതൽ 8 വരെ വിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പിലേക്ക് പ്രവേശിച്ചു. നീതി നിറഞ്ഞവരായിരുന്ന യുയാഖീമിന്റെയും ഹന്നായുടെയും നേർച്ച പുത്രിയായി ഭൂജാതയായ മറിയം നന്നേ ചെറുപ്പത്തിൽ തന്നേ ദൈവാലയത്തിൽ നേർച്ചയായി അർപ്പിക്കപ്പെട്ടു. പുരോഹിത ശ്രേഷ്ഠരുടെ ശിക്ഷണത്തിൽ വളർന്ന ആ നിർമ്മല കന്യകയിൽ നിന്നും ദൈവ പുതനായ മിശിഹാ തമ്പുരാൻ ജഡധാരണം ചെയ്കയാൽ വി.സഭ അവളെ ദൈവ മാതാവ് എന്ന് വിളിച്ച് ബഹുമാനിക്കുന്നു.

മലങ്കര സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നു മേൽ കുർബാന നടത്തപ്പെടുന്നു. ഇന്നത്തെ വിശുദ്ധ കുർബാനക്കു അഭി.വന്ദൃ.ഡോ.തോമസ്സ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകി . വി. കുർബ്ബാനാനന്തരം പെരുന്നാൾ സപ്ലിമെന്റ് പ്രകാശനവും, പാച്ചോര്‍ നേർച്ച വിഭവസമാഹരണ ഉത്ഘാടനവവും നടത്തപ്പെട്ടു. 10 മണിക്ക് വലിയപള്ളി യിലും 11 ന് കൊച്ചുപള്ളിയിലു൦ 12 ന് കളത്തിൽ താഴെ കുരിശടിയിലു൦ പെരുന്നാൾ കൊടിയേറ്റ് നടത്തപ്പെട്ടു. വൈകിട്ട് 6.30 ന് ഗാനശ്രൂശുഷയും 7 ന് കൺവന്‍ഷന്‍ ഉത്ഘാടനവും 7.30ന് തിരുവചന ശ്രൂശുഷ റവ.ഫാ.ഗീവർഗീസ് കോശി നയിക്കപ്പെടുന്നു എന്ന് ഇടവക വികാരി ഫാ.തോമസ് ജോസഫ്, ട്രസ്റ്റി. റെജി ജോർജ്ജ്, സെക്രട്ടറി സജു ജോൺ, പെരുന്നാൾ കൺവീനർ ജെയിംസ് എം.വി എന്നിവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...