തൃശൂര്‍ പൂരം കലക്കല്‍ ; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. ഗുരുതര ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തൃശൂരില്‍ ഔദ്യോഗിക ആവശ്യത്തിന് എഡിജിപി എത്തിയിട്ടും വിഷയത്തില്‍ ശ്രദ്ധ കൊടുത്തില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മേല്‍നോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൂരം മുടങ്ങിയപ്പോള്‍ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റി പോലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത് മന്ത്രി കെ രാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പ്രശ്‌നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കലില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പോലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എന്‍എസ്എസിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുകാലത്തും ബിജെപി ഇടപെട്ടിട്ടില്ല ; ജി. സുകുമാരന്‍ നായരെ പിന്തുണച്ച്...

0
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെയും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും വിമര്‍ശനത്തിന്...

ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്റെ ഭീഷണി

0
സനാ: ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക്...

കർണ്ണംകോട് വയോധിക മരിച്ചത് കിണറ്റിൽ വെച്ച് ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

0
ഗുരുവായൂർ: ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം...

സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈലാക്രമണ ശ്രമം തകർത്ത് വ്യോമസേന ; വ്യോമഗതാഗതം തടസ്സപ്പെട്ടു

0
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...