തൃശൂര്‍പൂരo : വെടിക്കെട്ട് വീണ്ടും മാറ്റി‌വെച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പൂരത്തിന്റെ പ്രധാന ആകര്‍ഷണ ഇനമായ വെടിക്കെട്ട് ഇന്ന് വീണ്ടും മാറ്റി‌വെച്ചു. കനത്തമഴയെ തുടര്‍ന്നാണ് രണ്ടാമതും വെടിക്കെട്ട് മാറ്റിയത്. ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് ഞായറാഴ്‌ച നടത്തും. രാവിലെ പകല്‍പൂരവും അതിന് പിന്നാലെ 12 മണിയോടെ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങും നടന്നു. നഗരത്തില്‍ പൂരപ്രേമികളെ ആവേശത്തിലാക്കി പകല്‍വെടിക്കെട്ടും നടന്നു. എന്നാല്‍ വൈകുന്നേരം വരെ ഒഴിഞ്ഞുനിന്ന മഴ ഇപ്പോള്‍ തൃശൂര്‍ നഗരത്തില്‍ ശക്തമായിരിക്കുകയാണ്. അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായുളള മഴയാണിത്.

ഇന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ കുടമാറ്റ സമയത്ത് ആരംഭിച്ച അതിശക്തമായ മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ വെടിക്കെട്ട് മാറ്റിവെയ്ക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് വെടിക്കെട്ട് നടത്താമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. പക്ഷെ കനത്ത മഴ കാരണം ഞായറാഴ്ച വൈകീട്ടത്തേക്ക് മാറ്റിയിരിക്കുകയാണ്. കുടമാറ്റ സമയത്ത് കനത്തമഴ പെയ്തിറങ്ങിയെങ്കിലും നിറഞ്ഞ് തുളുമ്പിയ പുരുഷാരം കണ്ണിമചിമ്മാതെ പിന്മാറാതെ ആവേശപൂര്‍വം കുടമാറ്റം മുഴുവന്‍ കണ്ടു. വൈകീട്ട് 5.30ന് ആരംഭിച്ച കുടമാറ്റം ഏഴ് മണിയോടെയാണ് സമാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...