ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമായി ഇന്ന് തൃശ്ശൂര്‍പൂരം ; ഇത് ചരിത്രത്തില്‍ ആദ്യം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരിയും കരിമരുന്നും ഇല്ലാതെ ഇന്ന് തൃശ്ശൂര്‍പൂരം. പൂര ദിവസമായ ഇന്ന് ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമേ ഉണ്ടാകൂ. ആറാട്ടൊഴികെ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പുകള്‍ ഇല്ല.  ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലാണ് ഒരാനപ്പുറത്തെ പൂരം പോലും ഒഴിവാക്കിയത്. മുമ്പ് പൂരം മുടങ്ങിയപ്പോഴൊക്കെ ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം കോവിഡ് ഭീതി കാരണം ഒരാനയെപ്പോലും പുറത്തിറക്കാന്‍ കഴിഞ്ഞില്ല. താന്ത്രിക ചടങ്ങുകള്‍ മാത്രം നടന്നു. കൊടിയേറ്റവും കര്‍ശന നിയന്ത്രണങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്. പൂരത്തില്‍ പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഭക്തര്‍ക്കു പ്രവേശനമില്ല.

തൃശൂര്‍ പൂരത്തിന്റെ പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും കൃത്യമായി പൂര്‍ത്തിയാക്കണമെങ്കില്‍ ആനയും മേളവും വെടിക്കെട്ടും വേണം. ഒരു ആനയെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. അടുത്ത പൂരം കെങ്കേമമാക്കാമെന്ന പ്രതീക്ഷയാണ് ദേശക്കാര്‍ക്ക്.

The post ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമായി ഇന്ന് തൃശ്ശൂര്‍പൂരം ; ഇത് ചരിത്രത്തില്‍ ആദ്യം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...