തൃശൂര്‍: തൃശൂര്‍ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചതായി ബസുടമസ്ഥ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എംഎസ് പ്രേംകുമാര്‍ അറിയിച്ചു. തൃശൂർ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടിൽ കോണ്‍ക്രീറ്റിങ്ങിന്റെ പേരില്‍ റോഡുകള്‍ ഏകപക്ഷീയമായി അടച്ചുകെട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ബസ് സര്‍വീസ് നിര്‍ത്തിവച്ചത്. പൂച്ചൂണ്ണിപ്പാടം മുതല്‍ ഊരകം വരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതല്‍ പൂതംകുളം വരെയും ഉള്ള സ്ഥലങ്ങളില്‍ റോഡ് പണി നടന്നുകൊണ്ടിരിക്കുന്നത് മൂലം ബസുകള്‍ വഴിതിരിഞ്ഞാണ് സര്‍വീസ് നടത്തിവരുന്നത്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗഷനില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പണി കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായോ മറ്റു ബന്ധപ്പെട്ടവരുമായോ ചര്‍ച്ചകള്‍ നടത്താതെ റോഡ് ബ്ലോക്ക് ചെയ്ത് പണി തുടങ്ങുകയായിരുന്നു.ഇതോടെ ബസുകള്‍ മൂന്നും നാലും കിലോ മീറ്ററുകളോളം കൂടുതല്‍ വഴിത്തിരിഞ്ഞു സഞ്ചരിക്കേണ്ട സാഹചര്യം ഉണ്ടായതിനാലാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായത്. ശനിയാഴ്ച രാവിലെ ഡെപ്യൂട്ടി കലക്ടര്‍ മുരളിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ബസുടമസ്ഥ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























