തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16ന് തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി വൈകുന്നേരം 5 മണിക്ക് നട തുറന്ന് വിളക്കുകള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

തുലാമാസം ഒന്നായ ഒക്ടോബര്‍ 17ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് പൂജകളും നെയ്യഭിക്ഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് നറുക്ക് എടുക്കുക. മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. 9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

ഒക്ടോബര്‍ 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് ശബരിമലയിലേക്ക് പ്രവേശിക്കാം. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് മാത്രമാണ് പ്രവശനാനുമതി. ബുക്കിംഗ് ലഭിച്ചവര്‍ കോവിഡ് 19 പ്രതിരോധത്തിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21ന് അടയ്ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...