അടൂര്‍ മണ്ഡലത്തില്‍ 119 സ്‌കൂളുകള്‍ ഹൈടെക്കായി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തുമ്പമണ്‍ ഗവണ്‍മെന്റ് യു.പി.എസില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ 111 സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങുകൂടിയായിരുന്നു വേദി. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.

പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ പ്രാദേശികതല ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അടൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നാലരവര്‍ഷക്കാലത്ത് 119 സ്‌കൂളുകള്‍ ഹൈടെക്ക് ആക്കിയതായും 24 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞതായും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ 2017- 2018 പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപ വിനിയോഗിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം പൂര്‍ത്തീകരിച്ചത്. രണ്ടു നിലകളിലായി ആറു ക്ലാസ് മുറികളും ഏഴ് ബാത്ത് റൂമും പുതിയ സമുച്ചയത്തിലുണ്ട്.

തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ബ്ലോക്ക് പഞ്ചായത്തംഗം ലാലി ജോണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാറാവു, വാര്‍ഡ് അംഗം ശോശാമ്മ ബാബു, പത്തനംതിട്ട ഡി.ഡി.ഇ പി.കെ ഹരിദാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാലന്‍, എ.ഇ.ഒ സുധര്‍മ്മ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട്, പന്തളം ബി.പി.സി കെ.ജി പ്രകാശ് കുമാര്‍, എച്ച്.എം ഫോറം കണ്‍വീനര്‍ സാബിറ ബീവി, പി.ഡബ്യു.ഡി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.കെ ഹരിഷ്‌ കുമാര്‍, പി.ടി.എ പ്രസിഡന്റ് ജി.ബിജു, മായ സതീഷ്, കെ.ആര്‍.സുകുമാരന്‍ നായര്‍, കെ.കെ രാധാമണി, വൈ.ഗ്രേസിക്കുട്ടി, കെ.പി.മോഹനന്‍, എ.പുരുഷോത്തമന്‍, പി.എസ് റെജി, ഉമ്മന്‍ ചക്കാലയില്‍, അശോക് കുമാര്‍, ആര്‍.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...