കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. പത്തനംതിട്ട തുമ്പമൺ നോർത്ത് ചക്കാലമൺ സ്വദേശി ക്രിസ്റ്റോ ജോസഫ് (57) ആണ് മരണമടഞ്ഞത്. കോവിഡ് ബാധിതനായതിനെ തുടർന്ന് മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മീസെല ബ്ലോക്കിൽ പ്രൊഡക്ഷൻ മേനേജർ ആയിരുന്നു. മലങ്കര ദേവാലയത്തിലെ പ്രധാന ശുശ്രൂഷകനും കെ.എം.ആർ.എം. അംഗവുമായിരുന്നു പരേതൻ. ഭാര്യ സാലി ജോസഫ് സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. മക്കൾ ഷെറിൻ , ഷിജിൻ.
പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു
RECENT NEWS
Advertisment