മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം ; 13 രോഗികള്‍ മരിച്ചു – അപകടം പുലര്‍ച്ചെ അഞ്ചു മണിക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ വീരാറില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 13 കോവിഡ് രോഗികള്‍ മരിച്ചു. വിജയ് വല്ലഭ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. പാല്‍ഘാര്‍ ജില്ലയിലുള്ള ഈ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഐസിയുവിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. 17 രോഗികളാണ് അപകടം നടക്കുമ്പോള്‍ ഐസിയുവിലുണ്ടായിരുന്നത്. ആകെ 90 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. നിരവധി രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഗ്‌നിരക്ഷാ സേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...