മാസ്ക് ശരിയായി ധരിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല ; നിയന്ത്രണം കടുപ്പിച്ച് കെ.എസ്‌.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന്  കെഎസ്‌ആര്‍ടിസി നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായെങ്കിലും തിരക്കേറിയ രാവിലെ 7 മുതല്‍ രാത്രി 7 വരെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനാണു ക്രമീകരണം. അതിനായി ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കും.

രാവിലെ 7 മുതല്‍ രാത്രി 7 വരെ പരമാവധി ഓര്‍ഡിനറി, ഹ്രസ്വദൂര ഫാസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തും. വൈകിട്ട് 7 നു ശേഷവും വരുമാനമുള്ള ട്രിപ്പുകള്‍ ഓടും. ഡബിള്‍ ഡ്യൂട്ടി 20 ശതമാനത്തിലധികം ജീവനക്കാര്‍ക്ക് അനുവദിക്കില്ല.

രാത്രി 60% ദീര്‍ഘദൂര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും. കൂടാതെ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച്‌ ഓര്‍ഡിനറി സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും. പകല്‍ മുഴുവന്‍ ദീര്‍ഘദൂര സര്‍വീസുകളും ഓടും. മാസ്‌ക് ധരിക്കാത്ത ഒരാളെപ്പോലും ബസില്‍ കയറ്റില്ല. യാത്രയിലുടനീളം മാസ്‌ക് ശരിയായി ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പുവരുത്തും. മാസ്‌ക് ധരിക്കാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. സര്‍വീസ് കഴിഞ്ഞുവരുന്ന ബസുകള്‍ അണുവിമുക്തമാക്കിയതിനു ശേഷമേ അടുത്ത സര്‍വീസ് നടത്തുകയുള്ളൂ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...