വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ചോറ്റാനിക്കര: തൃശൂര്‍ കുട്ടനെല്ലൂരില്‍ സുഹൃത്തായ വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂര്‍ പാവറട്ടി മണപ്പാടി വെളുത്തേടത്ത് വി.കെ. മഹേഷിനെ (41) ചോറ്റാനിക്കരയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2 ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ  പുറത്തു കാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരന്‍ പോലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഡോ.സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്. 2020 സെപ്റ്റംബര്‍ 29നാണു സോനയ്ക്കു കുത്തേറ്റത്. ഒക്ടോബര്‍ 4നാണു മരിച്ചത്. മഹേഷുമായി സാമ്പത്തിക തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സോന പരാതി നല്‍കിയിരുന്നു. തുടര്‍ന്നു മഹേഷ് സോനയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തുകയായിരുന്നു.

കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ മഹേഷ് 20നാണു ചോറ്റാനിക്കരയില്‍ മുറിയെടുത്തത്. ചോറ്റാനിക്കര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....

പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ആരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് ഒരിക്കലും കണ്ടെത്താനായേക്കില്ലെന്ന് യുഎസ്...

0
വാഷിംഗ്ടൺ: ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാൻ യുദ്ധത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികളുടെ സ്കൂളിന്...