ഭവാനിയില്‍ വെള്ളം പൊങ്ങി ; പട്രോളിങ്ങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിനുള്ളില്‍ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ പട്രോളിങ്ങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘം കനത്ത മഴയെ തുടര്‍ന്ന് വനത്തിനുള്ളില്‍ കുടുങ്ങി. മുരുഗള ഊരിന് സമീപത്തെ വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്ന സംഘമാണ് ഭവാനിപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴ മുറിച്ച്‌ കടക്കാനാവാതെ കുടുങ്ങിയത്.

രാവിലെ മുരുഗള ഭാഗത്തേക്ക് പോയപ്പോള്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ പിന്നീട് കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ നീരൊഴുക്ക് ശക്തമാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. ഇതോടെ പുഴ മുറിച്ചു കടക്കാനാവാതെ തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ തങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് താഴ്ന്നാല്‍ മടങ്ങി വരാന്‍ കഴിയുമെന്നും പാലക്കാട് എസ്പി പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...